LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരളത്തില്‍ എത്തിയ പത്ത് പേർക്ക് കൂടി കൊവിഡ് ലക്ഷണം

ഇന്നും ഇന്നലെയുമായി സംസ്ഥാനത്ത് എത്തിയ 10 പേർക്ക് കൊവിഡ് ലക്ഷണങ്ങൾ. ട്രെയിൻ, വിമാന മാർ​ഗങ്ങളിലൂടെ എത്തിയവർക്കാണ് വൈറസ് ബാധ സംശയിക്കുന്നത്. തിരുവന്തപുരത്ത് രാജധാനി എക്സ്പ്രസിൽ എത്തിയ ഒരാൾക്കും കുവൈത്തിൽ നിന്ന് എത്തിയ 4 പേരും ഇതിൽ ഉൾപ്പെടും. ഇവരെ തിരുവനന്തപുരരത്തെ ഐസൊലേഷൻ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ മൂന്ന് പേർക്കാണ് രോ​ഗലക്ഷണമുള്ളത്. ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സലാലയിൽ നിന്ന് കരിപ്പൂരിലെത്തിയ രണ്ടു പേർക്ക് രോ​ഗലക്ഷണമുണ്ട്. ഇവരെ കോഴിക്കോട് മെ‍ഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ​സ്രവപരിശോധനാ ഫലം വൈകീട്ട് ലഭിക്കും.

എറണാകുളം ജില്ലയിൽ 13 പേരാണ് ചികിത്സയിലുള്ളത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 12 ഉം സ്വകാര്യ ആശുപത്രിയിൽ ഒരാളുമാണ് ഉള്ളത്. നാല് പേർമാത്രമാണ് ഇതിൽ എറണാകുളം ജില്ലക്കാർ. വന്ദേഭാരത് മഷനിൽ ഇന്ന് രാത്രി ​ഗൾഫിൽ നിന്ന് ഒരു വിമാനം നെടുമ്പാശേരിയിൽ എത്തും. ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിം​ഗ് പൂർത്തിയാക്കി നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലസിയും നാളെ രാവിലെ നെടുമ്പാശേരിയിൽ എത്തും. ചാർട്ടേഡ് ഫ്ലൈറ്റിലാണ് ജോർദാനിൽ നിന്ന് ഇവർ വരുന്നത്.

Contact the author

Web Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More