ആഭ്യന്തര വിമാനയാത്രക്ക് ശേഷം ക്വാറന്റൈൻ വേണ്ടെന്ന് കേന്ദ്രസർക്കാർ. മുഴുവൻ യാത്രക്കാരെ ക്വാറന്റൈൻ ചെയ്യുക അപ്രായോഗിമാണെന്ന് വ്യേമയാന മന്ത്രാലയം വ്യക്തമാക്കി. രോഗപരിശോധനക്ക് ശേഷമാണ് യാത്ര അനുവദിക്കുക. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും വിമാന സർവീസ് നടത്തുക. അതെ സമയം ക്വാറന്റൈൻ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ ആഭ്യന്തര വിമാന യാത്രാ നിരക്ക് കുത്തനെ വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ മൂന്ന് മാസത്തേക്കാണ് പുതിയ നിരക്ക് ഈടാക്കുക . ഏറ്റവും കുറഞ്ഞ യാത്രാക്കൂലിയും ഏറ്റുവം ഉയർന്ന യാത്രാക്കൂലിയുമാണ് വ്യേമയാന മന്ത്രാലയം പുതുക്കി നിശ്ചയിച്ചത്. ഈ തുകക്ക് ഇടയിലുള്ള ചാർജ് വിമാന കമ്പനികൾക്ക് ഈടാക്കാമെന്നാണ് വ്യവസ്ഥ. ആഭ്യന്തര സർവീസുകളിൽ 40 മിനിട്ട് വരെയുള്ള യാത്രക്ക് 3500 മുതൽ 10000 രൂപവരെ ഈടാക്കും. ഇന്ത്യുടെ ആഭ്യന്തര സർവീസുകളെ 7 മേഖലകളാക്കി തിരിച്ചായിരിക്കും സർവീസ് നടത്തുക. തിങ്കളാഴ്ച മുതൽ ആഭ്യന്തര വിമാന സർവീസ് പുനരാരംഭിക്കുകയാണ്. മൂന്നിൽ ഒന്ന് സർവീസ് മാത്രമെ പുനരാരംഭിക്കുകയുള്ളു.