LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,188 മരണം, സ്ഥിതിഗതികള്‍ നിയന്ത്രണാതീതം

ബ്രസിലിയ: ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,188 പേരാണ് മരണപ്പെട്ടത്. ഇന്നലെ 911പേരും ബുധനാഴ്ച 1113 പേരും ചൊവ്വാഴ്ച 731 പേരുമാണ് മരണപ്പെട്ടത്. ക്രമാനുഗതമായ വര്‍ദ്ധനയാണ് ദിനംപ്രതി മരണനിരക്കില്‍ രേഖപ്പെടുത്തുന്നത്.

ഏറ്റവും പുതിയ കണക്കനുസരിച്ച്  രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 20,082 ആയി. ബ്രസീലില്‍ ഇതുവരെ 1,25,960  പേര്‍ രോഗ വിമുക്തി നേടി. ഇപ്പോള്‍ 1,64,879 പേര്‍ ചികിത്സയിലാണ്. ഇതില്‍ 8,318 പേരുടെ നില അതീവ ഗുരുതരമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,036 പേര്‍ക്കാണ്  പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 3,10,921 പേര്‍ക്കാണ് രാജ്യത്താകെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീല്‍ ലോകത്തേറ്റവുമധികം രോഗികളുള്ള മൂന്നാമത്തെ രാജ്യമായി മാറിയിരിക്കുകയാണ്. അമേരിക്കയും റഷ്യയും മാത്രമാണ് ഇപ്പോള്‍ ബ്രസീലിനു മുകളില്‍ രോഗികളുള്ള  രാജ്യങ്ങള്‍.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More