തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 40 പേരും പുറത്തുനിന്ന് എത്തിയവരാണ്. കാസര്‍ഗോഡ്-7, കണ്ണൂര്‍ -12, കോഴിക്കോട് -5, വയനാട് -1, മലപ്പുറം - 4, പാലക്കാട് - 5, തൃശ്ശൂര്‍ - 4, കോട്ടയം - 2, പത്തനംതിട്ട -1, കൊല്ലം -1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.
സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര് വിദേശത്തു നിന്ന് എത്തിയവരാണ്. 21 പേര് മഹാരാഷ്ട്രയില്‍ നിന്നും ഒരാള്‍ ആന്ധ്രാപ്രദേശില്‍ നിന്നും ഒരാള്‍ തമിഴ്നാട്ടില്‍ നിന്നും എത്തിയവരാണ്. കണ്ണൂരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പകര്‍ന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കാണ് കോഴിക്കോട്ട് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് രണ്ടു പേര് രോഗവിമുക്തരായി. സംസ്ഥാനത്ത് ഇതുവരെ 732 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 216 പേരാണ് ചികിത്സയിലുള്ളത്. ആശുപത്രിയിലുള്ള 609 പേരുള്‍പ്പെടെ 84,258 പേര് നിരീക്ഷണത്തിലുണ്ട്.