വന്ദേ ഭാരത് മിഷൻ മാർഗ രേഖയിൽ മാറ്റം. ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച പുനരാരംഭിക്കാനിരിക്കെയാണ് മാർഗരേഖയിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തിയത്. മിഷന്റെ ഭാഗമായി ഏത് സംസ്ഥാനങ്ങളിലുള്ളവർക്ക് ഏത് വിമാനത്താവളത്തിലേക്കും ടിക്കറ്റ് ബുക്ക് ചെയ്യാം.
എത്തുന്ന സംസ്ഥാനങ്ങളിൽ 14 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടിവരും. അവിടെ നിന്ന് നാട്ടിലെത്താൻ സ്വന്തം നിലക്ക് വാഹനം ഏർപ്പെടുത്തണം. ഇതിനായി നോഡൽ ഓഫീസർമാരെ ബന്ധപ്പെടാവുന്നതാണ്.