ബ്രസിലിയ: ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1034 പേരാണ് മരണപ്പെട്ടത്. മരണ നിരക്കില്‍ കഴിഞ്ഞ ദിവസങ്ങളിലാകെ ഉയര്‍ന്ന നിരക്കിലാണ് ബ്രസീല്‍ തുടരുന്നത്. രാജ്യത്തെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്.
ബുധനാഴ്ച 1113 പേരും വ്യാഴാഴ്ച 911പേരും ഇന്നലെ 1,188 പേരുമാണ് മരണപ്പെട്ടത്. ഉയര്‍ന്ന തോതില്‍ സ്ഥിരതയാണ് ദിനംപ്രതിയുള്ള മരണനിരക്കില്‍ രേഖപ്പെടുത്തുന്നത്.
ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 21,116 ആയി. ബ്രസീലില്‍ ഇതുവരെ 1,35,430 പേര് രോഗ വിമുക്തി നേടി. ഇപ്പോള്‍ 1,75,836 പേര് ചികിത്സയിലാണ്. ഇതില്‍ 8,318 പേരുടെ നില അതീവ ഗുരുതരമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 21,461പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയത് 17,036 ആയിരുന്നു. അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി മാറിയിരിക്കുകയാണ്.
ഏറ്റവും പുതിയ കണക്കനുസരിച്ച് 3,32,382 പേര്‍ക്കാണ് രാജ്യത്താകെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീല്‍ കൊവിഡ് താണ്ഡവമാടിയ ഇറ്റലി, സ്പെയിന്, ബ്രിട്ടന്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ രോഗീ സംഖ്യയെ അതിവേഗമാണ് മറികടന്നത്. അമേരിക്കയും മാത്രമാണ് ഇപ്പോള്‍ ബ്രസീലിനു മുകളില്‍ രോഗികളുള്ള രാജ്യം.
ഇത്രയധികം സാവകാശമുണ്ടായിട്ടും കൊറോണ വ്യാപനം ഫലപ്രദമായി തടയാന്‍ കഴിയാത്തതില്‍ രൂക്ഷമായ വിമര്‍ശനം എറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് ബ്രസീല്‍ ഭരണകൂടം.
.