ലണ്ടന്‍: ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 351പേര് മരണപ്പെട്ടു. കഴിഞ്ഞ 4 ദിവസങ്ങളിലായി മരണനിരക്ക് ഇതേ നിരക്കില്‍ തുടരുകയാണ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കുത്തനെ കുറഞ്ഞിരുന്നുവെങ്കിലും പിന്നീട് നിരക്ക് ഉയരുകയായിരുന്നു. ബുധനാഴ്ച 545 ഉം വ്യാഴാഴ്ച 363 ഉം ഇന്നലെ രാജ്യത്ത് 338 പേരുമാണ് മരണപ്പെട്ടത്.
ഏറ്റവും പുതിയ കണക്കനുസരിച്ച് കോവിഡ്-19 മൂലം ബ്രിട്ടനില്‍ മരണപ്പെട്ടവരുടെ എണ്ണം 36,393 ആയി. കൊവിഡ്-19 മൂലം യൂറോപ്പില്‍ ഏറ്റവുമധികം മരണം നടന്ന രാജ്യമാണ് ബ്രിട്ടന്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,287 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,54,195 ആയി.