ജിഎസ്ടിക്ക് മേൽ സെസ് ഏർപ്പെടുത്താൻ സെസ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ. 5 ശതമാനം സെസ് എർപ്പെടുത്താനാണ് ആലോചിക്കുന്നത് കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി പണം കെണ്ടെത്താനാണ് സെസ് ഏർപ്പെടുത്തുന്നത്. കേന്ദ്ര ധനകാര്യമന്ത്രാലയം കരട് നിർദ്ദേശം തയ്യാറാക്കി. അടുത്ത മന്ത്രിസഭാ യോഗം നിർദ്ദേശം ചർച്ച ചെയ്യും.
പ്രളയത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേരളം ഏർപ്പെടുത്തിയ സെസിന്റെ ചുവട് പിടിച്ചാണ് കൊവിഡ് സെസ് ഏർപ്പെടുത്തുന്നത്. രാജ്യവ്യാപക സെസ് എന്നതായിരുന്നു കേരളത്തിന്റെ ആവശ്യം. 1 ശതമാനം സെസ് നിബന്ധനകളോടെ കേരളത്തിൽ ഏർപ്പെടുത്താൻ കേന്ദ്രം അനുമതി നൽകി. ഇത്തരത്തിൽ ജിഎസ്ടിക്ക് മേൽ സെസ് ഏർപ്പെടുത്തുന്നത് ജിഎസ്ടി ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. കൊവിഡ് പ്രതിരോധത്തിനായി അധിക വിഭവ സമാഹരണത്തിന് ഇതേ ആശയം പ്രാവർത്തികമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.