LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്: മുഖ്യമന്ത്രി സർവകക്ഷി യോ​ഗം വിളിച്ചു

 കൊവിഡ് രോ​ഗികളുടെ എണ്ണം സംസ്ഥാനത്ത് കൂടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി സർവകക്ഷി യോ​ഗം വിളിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൂട്ടായ പ്രവർത്തനം വേണമെന്നും ഇതിനായി സർവകക്ഷിയോ​ഗം വിളിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇത് പരി​ഗണിച്ചാണ് മുഖ്യമന്ത്രി സർവകക്ഷി യോ​ഗം വിളിച്ചത്. ബുധനാഴ്ച രാവിലെ 11 മണിക്ക് വീഡിയോ കോൺഫ്രൻസ് വഴിയാകും യോ​ഗം ചേരുക. 

യോ​ഗത്തിന് മുന്നോടിയായി എംപിമാരുടെയും എംഎൽഎമാരുടെയും യോ​ഗം സർക്കാർ വിളിച്ചു ചേർത്തിട്ടുണ്ട്. ഈ യോ​ഗവും വീഡിയോ കോൺഫ്രൻസ് വഴിയാകും സംഘിടിപ്പിക്കുക. യോ​ഗത്തിന്റെ അജണ്ട ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർവകക്ഷി യോ​ഗം ചേരും എന്നാണ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. 

Contact the author

Web Desk