യുപിയിലേക്ക് പോയ ട്രെയിൻ വഴിതെറ്റി ഒറീസയിൽ എത്തി. മഹാരാഷ്ട്രയിലെ വസയിൽ നിന്നും യുപിയിലെ ഖോരക്പൂരിലേക്ക് പോയ ശ്രമിക് ട്രെയിനിനാണ് വഴിതെറ്റിയത്. കുടിയേറ്റ തൊഴിലാളികളുമായി പോയ ട്രെയിൻ ഒറീസയിലെ റൂർക്കലയിലാണ് എത്തിയത്. ലോകോ പൈലറ്റിന് വഴിതെറ്റിയത് മൂലമാണ് ട്രെയിൻ ദിശമാറി ഓടിയത്.
എന്നാൽ തിരക്ക് ഒഴിവാക്കാനാണ് ഒറീസവഴി ട്രെയിൻ പോയതെന്നാണ് റെയിൽവെയയുടെ വിശദീകരണം. ഈ മാസം 21 നാണ വസയിൽ നിന്ന് ട്രെയിൻ യാത്ര തിരിച്ചത്. ഇന്ന് രാവിലെയാണ് ട്രെയൻ റൂർക്കലയിൽ എത്തിയത്. യാത്രക്കാർ പ്രതിഷേധിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. യാത്രക്കാരെ തിരികെ യുപിയിൽ എത്തിക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.