ഡല്‍ഹി: രാജ്യത്ത് കൊവിഡ് -19 ബാധിച്ചവരുടെ എണ്ണം 1,31,870 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് രോഗികളുടെ എണ്ണത്തില്‍ റിക്കോര്‍ഡ് വര്‍ദ്ധനവാണുണ്ടായത്. 6767 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ അടുത്ത രണ്ടുമാസങ്ങളില്‍ കടുത്ത ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.കാര്യങ്ങള്‍ ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണാ തീതമാകുമെന്ന ആശങ്കയിലാണ് ആരോഗ്യ മന്ത്രാലയം.
ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 3,867 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 147 പേരാണ് മരണപ്പെട്ടത്. വെന്റിലേറ്റര്‍ അടക്കമുള്ള സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും വരും ദിവസങ്ങളില്‍ വര്‍ദ്ധിക്കാനിടയുള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാകത്തില്‍ സജ്ജരാകാനും കേന്ദ്ര നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.