ഡല്‍ഹി: അഭ്യന്തര വിമാനയാത്രക്കാരുടെ ക്വാറന്റീന് സംബന്ധിച്ച അവ്യക്തതക്ക് വിരാമമിട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച മാനദണ്ഡം പുറത്തിറക്കി. ക്വാറന്റീന് നിര്‍ബന്ധമില്ലെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആവശ്യമെങ്കില്‍ അതാത് സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വേണ്ട തീരുമാനമെടുക്കാമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാനദണ്ഡത്തില്‍ വ്യക്തമാക്കി.
അഭ്യന്തര വിമാനയാത്രക്കാര്‍ക്ക് ക്വാറന്റീന് നിര്ബന്ധമില്ലെന്ന കേന്ദ്ര വ്യോമയാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ കേരളം, പഞ്ചാബ്, ചത്തിസ്ഗഡ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ രംഗത്ത് വന്ന സാഹചര്യത്തിലാണ് കേന്ദ്രം നിലപാടില്‍ അയവു വരുത്തിയത്. ഈ മാസം 25 തിങ്കളാഴ്ച (നാളെ) യാണ് ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കുന്നത്. അതേസമയം കൊവിഡ് രോഗികള്‍ നിയന്ത്രണാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിമാന സര്‍വീസ് ആരംഭിക്കുന്നതിനെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്ത് വന്നിട്ടുണ്ട്.
എല്ലാ യാത്രക്കാരും നിര്‍ബന്ധമായും മാസ്ക്ക് ധരിക്കണം, സാമൂഹ്യ അകലം പാലിക്കണം, സോപ്പ്, സാനിറ്റൈസര്‍ ലഭ്യത ഉറപ്പാക്കണം, യാത്രക്കാര്‍ക്ക് തെര്‍മല്‍ സ്ക്രീനിംഗ്, ആരോഗ്യസേതു ആപ് തുടങ്ങിയവ മാനദണ്ഡങ്ങളില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.