കൊവിഡ്-19 മൂലം ലോകത്താകെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,522 പേര് മരണപ്പെട്ടു. കഴിഞ്ഞ ചൊവ്വ, തിങ്കള്‍ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കുകള്‍ക്ക് ശേഷം മരണ നിരക്ക് ക്രമാനുഗതം ഉയരുകയാണുണ്ടായത്. ബുധനാഴ്ച 4,776 പേരും വ്യാഴാഴ്ച 4,858 പേരും വെള്ളിയാഴ്ച 4,853 പേരും ഇന്നലെ 5371 പേരുമാണ് മരണപ്പെട്ടത്.
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ലോകത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 3,44,514 ആയി. അതേസമയം ഇപ്പോഴത്തെ രോഗീവര്‍ദ്ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് കുറഞ്ഞതായി കാണാന്‍ കഴിയും. 53,224 പേരാണ് നിലവില്‍ കൊവിഡ്-19 ബാധിച്ച് ലോകത്താകെ അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത്.
രോഗികള്‍ 54.35 ലക്ഷം കവിഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,32,601പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചയിലാകെ ചെറിയ ഏറ്റക്കുറച്ചിലുകളിലൂടെ രോഗീ നിരക്കില്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച 95,317 പേരിലും വ്യാഴാഴ്ച 1,01,527 പേരിലും വെള്ളിയാഴ്ച 1,06,351പേരിലും ഇന്നലെ 1,09,183 പേരിലുമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്
ദിനംപ്രതി ഏകദേശം ലോകത്താകെ ഒരുലക്ഷത്തിനു തൊട്ടു മുകളിലും താഴെയുമായി പുതിയ രോഗികള്‍ ഉണ്ടാകുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഈ രോഗീവര്‍ദ്ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് കുറഞ്ഞതായി കഴിഞ്ഞ മാസങ്ങളിലെ ഡാറ്റ വിശകലനത്തിലൂടെ മനസ്സിലാക്കാന്‍ കഴിയും.
ഏറ്റവും പുതിയ കണക്കനുസരിച്ച് 54,35,994 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.