വാഷിംഗ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,093 പേരാണ് കൊവിഡ്-19 മൂലം മരണമടഞ്ഞത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നിരക്കില്‍ അല്‍പ്പം കുറവ് രേഖപ്പെടുത്തിയതൊഴിച്ചാല്‍ കഴിഞ്ഞ ആഴ്ചയില്‍ ഉടനീളം ചെറിയ ഏറ്റക്കുറച്ചിലുകളിലൂടെ മരണ നിരക്ക് ഇതേനിലവാരത്തില്‍ തുടരുകയാണ്.
ബുധനാഴ്ച 1,552 പേരും വ്യാഴാഴ്ച 1388 പേരും വെള്ളിയാഴ്ച 1413 പേരും ഇന്നലെ 1,293 പേരുമാണ് മരണപ്പെട്ടത്. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 98,740 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 24,219 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,69,313 ആയി. ഇതില്‍ 4,46,984 പേര് സുഖം പ്രാപിച്ചു.
സംസ്ഥാനം തിരിച്ചുള്ള മരണ - രോഗീ നിരക്ക്
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 29,112 ആയി. 3,69,656 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
11,083 പേര് മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗീ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 154,713 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
3,759 പേര് മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 92,629 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
54,365 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 5,223 പേര് മരണപ്പെട്ടു. ഫ്ലോറിഡ -2,233, മസ്സാച്ചുസെറ്റ്സ് 6,304, ലൂസിയാന -2,689, ഇല്ലിനോയിസ് -4,790 ജോര്‍ജ്ജിയ -1,823 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. തലസ്ഥാനമായ വാഷിംഗ്ടണില്‍ ഇതുവരെ 20,395 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ ഇതിനകം 1,076 പേരാണ് മരണപ്പെട്ടത്.