മോസ്കോ: ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് -19 രോഗികളുള്ള മൂന്നാമത്തെ രാജ്യമായി മാറിയിരിക്കയാണ് റഷ്യ. ഇന്നലെ വരെ രോഗീ സംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നിന്നിരുന്ന റഷ്യയെ ബ്രസീല്‍ മറികടന്നു.
വളരെ വൈകി മാത്രം രോഗ വ്യാപനമുണ്ടായ റഷ്യ പക്ഷെ വര്ദ്ധനാ നിരക്കില്‍ വന്‍ കുതിച്ചു ചാട്ടമാണ് നടത്തിയത്. കൊവിഡ് -19 താണ്ഡവമാടിയ ഇറ്റലി, സ്പെയില്‍, ബ്രിട്ടന്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെ മറികടന്ന് രോഗീ സംഖ്യയില്‍ അമേരിക്കക്ക് പിറകെ മൂന്നാം സ്ഥാനത്ത് നില്‍ക്കുകയാണ് റഷ്യ.
ഏറ്റവും പുതിയ കണക്കനുസരിച്ച് റഷ്യയില്‍ മൊത്തം3,44,481പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 99,825 പേര് രോഗവിമുക്തി നേടി. എന്നാല്‍ വെറും3,541പേരാണ് രാജ്യത്ത് മരണപ്പെട്ടത്. രോഗീ സംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജര്‍മ്മനിക്ക് സമാനമായ ഈ കുറഞ്ഞ മരണ സംഖ്യ അത്ഭുതപ്പെടുത്തുന്നതാണ്.