'കൊവിഡ് -19 മഹാമാരിയെ മനസ്സിലാക്കല്‍' എന്ന തലക്കെട്ടില്‍ ഇന്‍സ്റ്റിറ്റൃൂട്ട് ഫോര്‍ സോഷ്യല്‍ സയന്‍സസ് ആന്‍റ് ഇക്കൊളജിക്കല്‍ സ്റ്റഡീസ് സംഘടിപ്പിക്കുന്ന വെബിനാറില്‍ ഇന്ന് " മഹാമാരിയും നിരീക്ഷണ സമൂഹവും" എന്ന വിഷയത്തില്‍ ദാമോദര്‍ പ്രസാദ് (Director, Educational Multimedia Research Centre,university of calicut) സംസാരിക്കുന്നു.
രാത്രി 9 മണിക്ക് വെബിനാര്‍ മുസിരിസ് പോസ്റ്റ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. മലയാളത്തിലെ പ്രമുഖരായ ചിന്തകരും വിവിധ ജ്ഞാന ശാഖകളില്‍ അവഗാഹമുള്ളവരും പങ്കെടുക്കുന്ന വെബിനാര്‍ ഇന്നലെയാണ് (മെയ് 24) ആരംഭിച്ചത്. പ്രൊഫ. നിസാര്‍ അഹമദിന്‍റെ 'കൊവിഡ് കാല ചിന്തകള്‍ - ഒരാമുഖം' ആയിരുന്നു വെബിനാറിന്‍റെ ഉദ്ഘാടന സെഷന്‍.
ജൂണ്‍ 8 വരെ തുടരുന്ന വെബിനാര്‍ എല്ലാ ദിവസവും രാത്രി 9 മണിക്കാണ് സംപ്രേക്ഷണം ചെയ്യുക. ഇന്നും തുടര്‍ ദിവസങ്ങളിലും രാത്രി 9 മണിക്ക് മുസിരിസ് പോസ്റ്റിനൊപ്പമായിരിക്കുക.