കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി സൗദിയിൽ മരിച്ചു. മലപ്പുറം രാമപുരം ബ്ലോക്ക് പടിയിൽ പരേതനായ അഞ്ചു കണ്ടിതലക്കൽ മുഹമ്മദിൻ്റെ മകൻ എ കെ സലാം ആണ് മരിച്ചത്. 58 വയസായിരുന്നു. വൈറസ് ബാധിച്ചതിനെ തുടർന്ന് 15 ദിവസമായി ചികത്സയിലായിരുന്നു. ജിദ്ദയിലെ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. 35 വർഷമായി ജിദ്ദയിലായിരുന്നു താമസം. ഖബറടക്കം ജിദ്ദയിൽ നടക്കും.
കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി സൗദിയിൽ മരിച്ചു