24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ 805 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് . ചെന്നൈയിൽ മാത്രം ഇന്ന് 549 കേസുകളാണുള്ളത്. ഇതോടെ ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 17,082 ആയി. രോഗം ബാധിച്ച് ഇന്ന് 7 പേർ മരിച്ചു. ഇതോയെ സംസ്ഥാനത്തെ മരണ സംഖ്യ 119 ആയി. 407 പേരാണ് രോഗമുക്തരായത്. 8232 പേരാണ് നിലവില്‍ വൈറസ് ബാധിതര്‍.
ചെന്നൈയില്‍ 549 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ നിന്ന് തമിഴ്നാട്ടില്‍ എത്തിയ 87 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് പരിശോധനകള്‍ നടക്കുന്നത് തമിഴ്നാട്ടില്ലാണ്. സംസ്ഥാനത്തെ നാല് ലക്ഷം പേരുടെ സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.