കൊവിഡ്-19 മൂലം ലോകത്താകെ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 3,408 പേര് മരണപ്പെട്ടു. കഴിഞ്ഞ ചൊവ്വ, തിങ്കള്‍ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കുകള്‍ക്ക് ശേഷം മരണ നിരക്കില്‍ കഴിഞ്ഞ ഒരാഴ്ച്ചക്കിടയിലുണ്ടായ ഏറ്റവും കുറഞ്ഞ മരണനിരക്കാന് ഇത്.
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ലോകത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 3,47,922 ആയി. അതേസമയം ഇപ്പോഴത്തെ രോഗീവര്‍ദ്ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് കുറഞ്ഞതായി കാണാന്‍ കഴിയും. 53,166 പേരാണ് നിലവില്‍ കൊവിഡ്-19 ബാധിച്ച് ലോകത്താകെ അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത്.
രോഗികള്‍ 55.90 ലക്ഷം കവിഞ്ഞു.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1,54,677 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗീ വര്‍ദ്ധനവും മരണനിരക്കിലെന്നപോലെ കുറവുതന്നെയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചയിലാകെ ചെറിയ ഏറ്റക്കുറച്ചിലുകളിലൂടെ രോഗീ നിരക്കില്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച 95,317 പേരിലും വ്യാഴാഴ്ച 1,01,527 പേരിലും വെള്ളിയാഴ്ച 1,06,351പേരിലും ഇന്നലെ 1,09,183 പേരിലുമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്
ഈ രോഗീവര്‍ദ്ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് കുറഞ്ഞതായി കഴിഞ്ഞ മാസങ്ങളിലെ ഡാറ്റ വിശകലനത്തിലൂടെ മനസ്സിലാക്കാന്‍ കഴിയും. ഏറ്റവും പുതിയ കണക്കനുസരിച്ച് 55,90,671 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.