ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ആറ് മലയാളികള്‍ കൂടി മരിച്ചു. അബുദബിയില്‍ മൂന്ന് പേരും കുവൈത്തിലും ഖത്തറിലും സൗദിയിലും ഓരോരുത്തരുമാണ് മരിച്ചത്. ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 134 ആയി. കാസർകോട് കാഞ്ഞങ്ങാട് വടക്കേപറമ്പ് സ്വദേശി ഇസ്ഹാഖ്, കൊല്ലം അര്‍ക്കന്നൂര്‍സ്വദേശി ഷിബു ഗോപാലകൃഷ്ണന്, പത്തനംതിട്ട സ്വദേശി ജയചന്ദ്രന് എന്നിവരാണ് അബുദബിയില്‍ മരിച്ചത്.
തിരൂര്‍ പുതിയങ്ങാടി കാഞ്ഞിക്കോത്ത് സെയ്താലിക്കുട്ടിയാണ് ഖത്തറില്‍ മരിച്ചത്. ആലപ്പുഴ പ്രയാര്‍ വടക്ക് സ്വദേശി കൊല്ലശ്ശേരി പടീറ്റത്തില്‍ അബ്ദസ്സലാം ആണ് സൗദിയില്‍ മരിച്ചത്. 44 വയസായിരുന്നു.
കണ്ണൂർ താഴെ ചൊവ്വ സ്വദേശി അജയൻ മാമ്പുറത്താണ് കുവൈറ്റിൽ മരിച്ചത്. അദാൻ ആശുപ്രതിയിൽ വെച്ചായിരുന്നു മരണം സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ സൂപ്പർ വൈസറായിരുന്നു.