റിയാദ്: സൌദിഅറേബ്യയില്‍ കൊവിഡ് -19 പ്രതിരോധത്തിനായി കൈക്കൊണ്ട നടപടികള്‍ ഫലപ്രദമാണ് എന്ന് തെളിയിക്കുന്നതാണ് രോഗവ്യാപനത്തിലുണ്ടായ കുറവ് എന്ന് ആരോഗയ മന്ത്രാലയ വക്താവ് പറഞ്ഞു. രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ മക്കയിലെ ഹറം ഉള്‍പ്പെടെ അടച്ചുകൊണ്ട് നടത്തിയ ശക്തമായ നിയന്ത്രണങ്ങളാണ് രോഗ വ്യാപനത്തെ വലിയൊരളവോളം പിടിച്ചു കെട്ടാന്‍ സഹായിച്ചത്. പെരുന്നാള്‍ ദിനത്തിലും തൊട്ടു മുന്‍പുള്ള ഒരാഴ്ചയിലും പ്രധാനപ്പെട്ട നഗരങ്ങളിലടക്കം കര്‍ഫ്യു പ്രഖ്യാപിച്ചു കൊണ്ടാണ് ആരോഗ്യമന്ത്രാലയം രോഗപ്രതിരോധ പ്രാര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. ആഘോഷങ്ങള്‍ക്കപ്പുറം രോഗ പ്രതിരോധത്തിന്നു നല്കിയ ഊന്നലാണ് ഇപ്പോഴത്തെ ആശ്വാസത്തിന് കാരണമെന്നും ആരോഗ്യമന്ത്രാലയ വക്താവ് പറഞ്ഞു.
ഇനിയുള്ള ദിവസങ്ങളില്‍ കൊവിഡുമായി ബന്ധപ്പെട്ട് ദിനംപ്രതിയുള്ള വാര്‍ത്ത സമ്മേളനം ഉണ്ടാവില്ല പകരം പ്രധാനപ്പെട്ട വിവരങ്ങള്‍ അറിയിക്കാനുള്ള വാര്‍ത്താ ബുള്ളറ്റിനുകളാണ് ഇറക്കുക എന്നും ഔദ്യോഗിക വക്താവ് അറിയിച്ചു.