ബ്രസിലിയ: ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1071പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ രണ്ടു ദിവസങ്ങളെ അപേക്ഷിച്ച് കൂടിയ മരണനിരക്കാണിത്. മരണ നിരക്കില്‍ മുന്‍ ദിവസങ്ങളിലാകെ ഉയര്‍ന്ന നിരക്കിലാണ് ബ്രസീല്‍ തുടരുന്നത്. രാജ്യത്തെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്. ബുധനാഴ്ച 1113 പേരും വ്യാഴാഴ്ച 911പേരും വെള്ളിയാഴ്ച 1,188 പേരും ശിയാഴ്ച 1034 പേരും ഞായറാഴ്ച 1049 പേരുമാണ് മരണപ്പെട്ടത്. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 24,593 ആയി. ബ്രസീലില്‍ ഇതുവരെ 1,58,593 പേര് രോഗ വിമുക്തി നേടി. ഇപ്പോള്‍ 2,11,321 പേര് ചികിത്സയിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,838 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍. ഏറ്റവും പുതിയ കണക്കനുസരിച്ച് 3,94,507 പേര്‍ക്കാണ് രാജ്യത്താകെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീലില്‍ കൊവിഡ് താണ്ഡവമാടിയ ഇറ്റലി, സ്പെയിന്, ബ്രിട്ടന്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ രോഗീ സംഖ്യയെ അതിവേഗമാണ് മറികടന്നത്. കൊവിഡ് രോഗികളുടെ വര്‍ദ്ധനവില്‍ അമേരിക്ക മാത്രമാണ് ഇപ്പോള്‍ ബ്രസീലിനു മുകളില്‍ രോഗികളുള്ള രാജ്യം.