ക്വാറന്റൈന് പണം നൽകാനില്ലാത്ത പ്രവാസികൾ ഗൾഫിൽ കിടന്ന് മരിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. ചോദിച്ചു. കേന്ദ്രസർക്കാർ നൽകിയ പണവും ജനങ്ങൾ നൽകുന്ന പണവും പിന്നെയെന്തിനാണെന്ന് ആദ്ദേഹം ചോദിച്ചു. പ്രവാസികളുടെ ക്വാറന്റൈൻ ചെലവ് യുഡിഎഫ് വഹിക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്പോൺസർഷിപ്പിലൂടെയാണ് ഇതിന് പണം കണ്ടെത്തുകയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രവാസികൾക്ക് സൗജന്യ ക്വാറന്റൈൻ സൗകര്യം ഒരുക്കാൻ തയ്യാറാണെന്ന് യുഡിഎഫ് ഭരിക്കുന്ന കൊടുവള്ളി നഗരസഭ. ജനകീയ പങ്കാളിത്തത്തോടെയായിരിക്കും സൗകര്യം ഒരുക്കുക. ഇത് സംബന്ധിച്ച് നഗരസഭാ ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. തിരിച്ചെത്തുന്ന പ്രവാസികൾ ക്വാറന്റൈൻ സൗകര്യം സ്വയം വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ തീരുമാനം. സന്നദ്ധ സംഘടനകളും പദ്ധതിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് നഗരസഭ പ്രതിനിധികൾ വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ മറുപടി ലഭിച്ചാൽ നടപടികളുമായി മുമ്പോട്ട് പോകുമെന്നും നഗരസഭ വ്യക്തമാക്കി.