LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യത്ത് ഇന്ന് 7,540 പുതിയ രോഗികള്‍, 181 മരണം

ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 7,540 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.  കഴിഞ്ഞ ദിവസങ്ങളിലെ രോഗീവര്ദ്ധനാ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 4831പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. തൊട്ടുമുന്‍പുള്ള നാലുദിവസങ്ങളിലും ഉയര്‍ന്ന തോതിലാണ് രോഗീ സ്ഥിരീകരണം നടന്നത്.  വെള്ളി - 6088, ശനി - 6654, ഞായര്‍ - 6767, തിങ്കള്‍ - 6997 എന്നിങ്ങനെയാണ് കഴിഞ്ഞ നാല് ദിവസങ്ങളിലെ രോഗീവര്ദ്ധനാ നിരക്ക്. ഇന്നലത്തെ നിരക്ക് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരിലും ജനങ്ങളിലും അല്പം ആശ്വാസം പകര്‍ന്നിരുന്നുവെങ്കിലും ഇന്നത്തെ നിരക്ക് മുന്‍ ദിവസങ്ങളെ മുഴുവന്‍ മറികടന്നിരിക്കയാണ്.  ഏറ്റവും പുതിയ കണക്കനുസരിച്ച്  രാജ്യത്ത് കൊവിഡ് -19 ബാധിച്ചവരുടെ എണ്ണം 1,58,333  ആയി. 

മഹാരാഷ്ട്ര, തമിഴ്‌നാട്‌ , ഗുജറാത്ത്, ഡല്‍ഹി  എന്നീ സംസ്ഥാനങ്ങളാണ് രോഗീ സംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നത്. മഹാരാഷ്ട്രയില്‍ ഇതുവരെ 57000 പേര്‍ക്കും  തമിഴ്‌നാട്ടില്‍ 18000 പേര്‍ക്കും  ഗുജറാത്തില്‍ 15000 പേര്‍ക്കും ഡല്‍ഹിയില്‍ 15000  പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 45,000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 181  പേരാണ് മരണപ്പെട്ടത്. പ്രതിദിന രോഗീ - മരണ നിരക്ക് അതിദ്രുത ഗതിയിലാണ് രാജ്യത്ത് കുതിച്ചുകൊണ്ടിരിക്കുന്നത്. കാര്യങ്ങള്‍ ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുമെന്ന ആശങ്കയിലാണ് ആരോഗ്യ മന്ത്രാലയം. 

Contact the author

Web Desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More