ബ്രസിലിയ: ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1104 പേരാണ് മരണപ്പെട്ടത്. ഇന്നലെയിത് 1071 ആയിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ രോഗീ വര്ദ്ധനാ നിരക്ക് ചെറിയ ഏറ്റക്കുറച്ചിലുകളിലൂടെ നിലനില്‍ക്കുകയാണ്. അമേരിക്ക കഴിഞ്ഞാല്‍ കൊവിഡ് -19 മൂലം ലോകത്തുതന്നെ ഏറ്റവും ദുരിതം അനുഭവിക്കുന്ന രാജ്യമാണ് ബ്രസീല്‍. ബ്രസീലില്‍ ഇതുവരെ 25,697 മരണപ്പെട്ടത്. 1,66,647 പേര് രോഗ വിമുക്തി നേടി. ഇപ്പോള്‍ 2,22,317 പേര് ചികിത്സയിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,154 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെത്തെതില്‍ നിന്ന് മൂവായിരത്തിലധികം പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍. ഏറ്റവും പുതിയ കണക്കനുസരിച്ച് 4,14,661 പേര്‍ക്കാണ് രാജ്യത്താകെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീലില്‍ കൊവിഡ് താണ്ഡവമാടിയ ഇറ്റലി, സ്പെയിന്, ബ്രിട്ടന്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ രോഗീ സംഖ്യയെ അതിവേഗമാണ് മറികടന്നത്.