LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോക്ക് ഡൌണ്‍ നിയന്ത്രണ ലംഘനം: സംസ്ഥാനം നടപടികള്‍ കര്‍ശനമാക്കുന്നു

തിരുവനന്തപുരം: കൊവിഡ്-19 കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍  ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാക്കുന്നു.

ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ അലംഭാവം കാണിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയും പിഴയും ചുമത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ആയിരക്കണക്കിനാളുകള്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെറ്റി കേസുകള്‍ ചാര്‍ജ് ചെയ്തത്.

മാസ്ക് ധരിക്കാത്തതിനു മാത്രം സംസ്ഥാനത്ത് 3200 ല്‍ പരം കേസുകളാണ് എടുത്തത്. പൊതുവില്‍ ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 1500 ല്‍ പരം കേസുകളും പോലിസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത്തരം കേസെടുക്കലും പിഴ ചുമത്തലും വര്‍ദ്ധിപ്പിക്കാനാണ് ആലോചന. നിയമം കര്‍ശനമാക്കിയില്ലെങ്കില്‍ രോഗവ്യാപനം കൂടുന്ന തരത്തില്‍ ആളുകള്‍ ലാഘവത്തോടെ പെരുമാറാന്‍ ഇടയുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുന്നത്.

Contact the author

Web Desk