കൊവിഡ്-19 മൂലം ലോകത്താകെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,646 പേര് മരണപ്പെട്ടു. ഏകദേശം ഇന്നലത്തെ മരണ നിരക്കിന്റെ ഇരട്ടിയാണിത്. ഇന്നലെ 2246 പേരാണ് ലോകത്താകെ മരണപ്പെട്ടത്.
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ലോകത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 3,26,117 ആയി. അതേസമയം ഇപ്പോഴത്തെ രോഗീവര്‍ദ്ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് കുറഞ്ഞതായി കാണാന്‍ കഴിയും. 53,975 പേരാണ് നിലവില്‍ കൊവിഡ്-19 ബാധിച്ച് ലോകത്താകെ അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത്.
രോഗികള്‍ 59.10 ലക്ഷം കവിഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,17,862 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയത് 1,07,511 ആയിരുന്നു. ദിനംപ്രതി ഏകദേശം ലോകത്താകെ ഒരുലക്ഷത്തിനു തൊട്ടു മുകളിലും താഴെയുമായി പുതിയ രോഗികള്‍ ഉണ്ടാകുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഈ രോഗീവര്‍ദ്ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് താഴുന്നുവെന്നത് ലോകമാകെ കൊവിഡ് -19 നെതിരെ നടത്തുന്ന ശക്തവും നിരന്തരവുമായ പ്രവര്‍ത്തങ്ങളുടെ വിജയമായി കാണാന്‍ കഴിയും.
ഏറ്റവും പുതിയ കണക്കനുസരിച്ച് 59,10,176 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.