എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 80 കാരിയായ കൊവിഡ് രോഗിയുടെ നില അതീവ ഗുരുതരം. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ശ്വാസതടസ്സത്തിന് പുറമെ വൃക്കകളുടെയും ഹൃദയത്തിന്റെയും പ്രവർത്തനം തകരാറിയിരിക്കുകയാണ്. ഇവർ കടുത്ത പ്രമേഹ രോഗികൂടിയാണ്. ഇന്നലെ പുലർച്ചയാണ് മുംബൈയിൽ നിന്നും തൃശ്ശൂർ സ്വദേശിയായ ഇവർ എറണാകുളത്ത് എത്തിയത്.
ഇവർ വന്ന പ്രത്യേക ട്രെയനിന് തൃശ്ശൂരിൽ സ്റ്റോപ്പ് ഇല്ലാത്തതിനാലാണ് എറണാകുളത്ത് ഇറങ്ങിയത്. എറണാകുളത്ത് ഇറങ്ങിയപ്പോൾ തന്നെ ഇവരുടെ നില ഗുരതമരമായിരുന്നു. ഉടൻ തന്നെ ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മെഡിക്കൽ ഐസിയുവിലായിരുന്ന ഇവരുടെ നിലഗുരതരമായതിനെ തുർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ പ്രവർത്തകരെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇവർക്കൊപ്പം എത്തിയ ബന്ധുക്കളും നിരീക്ഷണത്തിലാണ്. എല്ലാവരുടെയും പ്രാഥമിക പരിശോധനാ ഫലം നെഗറ്റീവാണ്.