ഡല്‍ഹി: രാജ്യത്ത പ്രതിദിന രോഗീ വര്‍ദ്ധനവ് വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 7466 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയിത് 7460 ആയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ രോഗീവര്ദ്ധനാ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന നിരക്കില്‍ സ്ഥിരത നിലനിര്‍ത്തുന്നതായി കാണാം. ക്രമാനുഗതമായ വര്‍ദ്ധനവാണ് പുതിയ രോഗികളുടെ നിരക്കില്‍ കാണാനാവുന്നത്.
ദിനംപ്രതി ഏഴായിരത്തിന് തൊട്ടു താഴെയും മുകളിലുമായി രോഗികളുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിക്കുകയാണ്. സ്ഥിരതയോടെയുള്ള ഈ വളര്‍ച്ചയാണ് കൊവിഡ് -19 രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ അതിവേഗം മുന്നോട്ടെത്തിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്ത് രോഗികളുടെ എണ്ണം 1,73,491 ആയി.
ലോക പട്ടികയില്‍ ഇന്ത്യയുടെ തൊട്ടുമുകളില്‍ നില്ക്കുന്ന ജര്‍മ്മനിയുമായി 10,000 ത്തില്‍ താഴെ രോഗികളുടെ വ്യത്യാസം മാത്രമാണ് ഇന്ത്യക്കുള്ളത്. രോഗീ വര്‍ദ്ധനവില്‍ ഇപ്പോഴത്തെ ട്രെന്‍ഡ് തുടര്‍ന്നാല്‍ അതിവേഗം ഇന്ത്യ പട്ടികയില്‍ മുകളിലെത്താനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 269 പേരാണ് രാജ്യത്ത് കൊവിഡ് -19 ബാധിച്ച് മരണപ്പെട്ടത്. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 4,980 കവിഞ്ഞു. 87,607 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.