കൊവിഡ്-19 മൂലം ലോകത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 3,66,809 ആയി. 53,735 പേരാണ് നിലവില്‍ കൊവിഡ്-19 ബാധിച്ച് ലോകത്താകെ അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 26,59,250 പേര് ഇതിനകം രോഗവിമുക്തരായി. മുപ്പത് ലക്ഷത്തിലധികം പേര് ചികിത്സയിലാണ്.
രോഗികള്‍ 60 ലക്ഷം കവിഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,20,118 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ 1,17,862 , വ്യാഴാഴ്ച 1,07,511 എന്നിങ്ങനെയാണ് ദൈനംദിന രോഗീ വര്ദ്ധനാ നിരക്ക്. ക്രമാനുഗത വര്‍ദ്ധനവാണ് ദൈനംദിന രോഗീ വര്‍ദ്ധന നിരക്കില്‍ കാണിക്കുന്നത്. ഈ രോഗീവര്‍ദ്ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് താഴുന്നുവെന്നത് ലോകമാകെ കൊവിഡ് -19 നെതിരെ നടത്തുന്ന ശക്തവും നിരന്തരവുമായ പ്രവര്‍ത്തങ്ങളുടെ വിജയമായി കാണാന്‍ കഴിയും.
ഏറ്റവും പുതിയ കണക്കനുസരിച്ച് 60,30,294 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.