LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദൈനംദിന കൊവിഡ്‌ -19 മരണനിരക്കില്‍ ബ്രസീല്‍ ലോകത്ത് ഒന്നാമത്

ബ്രസിലിയ: ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,180  പേരാണ് മരണപ്പെട്ടത്.  ഇന്നലെ 1067 , വ്യാഴം 1104 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ മരണനിരക്ക്. അതായത് കഴിഞ്ഞ ദിവസങ്ങളില്‍ ആയിരത്തിനു തോട്ടുമുകളിലായി മരണനിരക്ക് സ്ഥിരത നിലനിര്‍ത്തുകയാണ്.

അമേരിക്ക കഴിഞ്ഞാല്‍ കൊവിഡ്‌ -19 മൂലം ലോകത്തുതന്നെ ഏറ്റവും ദുരിതം അനുഭവിക്കുന്ന രാജ്യമാണ് ബ്രസീല്‍. ബ്രസീലില്‍ ഇതുവരെ 27,944 പേരാണ് മരണപ്പെട്ടത്. 1,93,181 പേര്‍ രോഗ വിമുക്തി നേടി. ഇപ്പോള്‍ 2,47,213 പേര്‍ ചികിത്സയിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 29,526 പേര്‍ക്കാണ്  പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍. അതേസമയം ദിനംദിന രോഗീ വര്‍ദ്ധനവില്‍ അമേരിക്കയെ മറികടന്നിരിക്കയാണ് ബ്രസീല്‍.

ഏറ്റവും പുതിയ കണക്കനുസരിച്ച് 4,68,338 പേര്‍ക്കാണ് രാജ്യത്താകെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീലില്‍  കൊവിഡ്‌ താണ്ഡ‍വമാടിയ യൂറോപ്യന്‍ രാജ്യങ്ങളെയാകെ മറികടന്നാണ് പട്ടികയില്‍ രണ്ടാമതായി നില്‍ക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More