തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 61പേര്‍ക്കാണ് പുതുതായി കൊവിഡ് -19 സ്ഥിരീകരിച്ചത്. ഇതില്‍ 57 പേരും പുറത്തുനിന്ന് എത്തിയവരാണ്. 20 പേര് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എത്തിയവരും 37 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുമാണ്. 4 പേര്‍ക്ക് മാത്രമാണ് സമ്പര്‍ക്കം മൂലം കൊവിഡ് -19 ബാധിച്ചിരിക്കുന്നത്. 2 പേര് കൊല്ലം ജില്ലയിലുള്ളവരും 2 പേര് പാലക്കാട് ജില്ലയില്‍ നിന്നുള്ളവരുമാണ്. ആരോഗ്യവകുപ്പു മന്ത്രി കെ.കെ.ശൈലജ വാര്ത്താകുറിപ്പിലറിയിച്ചതാണിത്.
ഇന്ന് 15 പേരാണ് രോഗവിമുക്തരായത്. നിലവില്‍ 670 പേരാണ് ചികിത്സയില്‍ ഉള്ളത്. സംസ്ഥാനത്ത് ഇതുവരെ 590 പേരാണ് ആകെ രോഗവിമുക്തി നേടിയത്. ലോക്ക് ഡൌണ്‍ പ്രഖ്യാപനത്തില്‍ ഇളവു വന്നതിനു പിന്നാലെ ഒരു ലക്ഷത്തി മുപ്പതിനായിരത്തില്‍ പരം ആളുകളാണ് സംസ്ഥാനത്ത് എത്തിയത്. നിലവില്‍ ആശുപത്രിയിലുള്ള 1241 പേര് ഉള്‍പ്പെടെ 1,34,654 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് മാത്രം 208 പേരേയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.