ചെന്നൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് -19 രോഗികലുള്ള സംസ്ഥാനങ്ങളിലൊന്നായ തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1150 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 22,334 ആയി.
കൊവിഡ് -19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 13 പേര് മരണപ്പെട്ടു. ഇതോടെ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 173 ആയി. ജൂണ്‍ മാസത്തില്‍ ലോക്ക് ഡൌണ്‍ ഇളവുകള്‍ ഘട്ടങ്ങളായി പിന്‍വലിക്കുന്ന അവസരത്തില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.