ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1,71,18 പേര്‍ക്കാണ് കൊവിഡ് -19 സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ രോഗികളുടെ എണ്ണം 1,90,609 ആയി. ക്രമാനുഗതമായ വര്‍ദ്ധനവാണ് പുതിയ രോഗികളുടെ നിരക്കില്‍ കാണാനാവുന്നത്.
പ്രതിദിന രോഗീ വര്‍ദ്ധനവ് കൂടുന്നതിനനുസരിച്ച് കൊവിഡ് വ്യാപനം ശക്തമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുകളിലേക്ക് എത്തുകയാണ്. കൊവിഡ് താണ്ഡവമാടിയ ഫ്രാന്‍സിനെ (1,88,882 രോഗികള്‍) പുറകിലാക്കിയാണ് ഇന്ത്യ ഇപ്പോള്‍ ഏഴാമതെത്തിയിരിക്കുന്നത്. ജര്‍മ്മനിയും (1,83,494 രോഗികള്‍ ) പെറുവും (1,64,476 രോഗികള്‍) തുര്‍ക്കിയും(1,63,942 രോഗികള്‍) ഇറാനു (1,51,466 രോഗികള്‍) മാണ് പട്ടികയില്‍ ഇന്ത്യക്ക് പുറകിലുള്ളത്. യൂറോപ്പില്‍ ബ്രിട്ടന് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ (2,32,997) ഉള്ള ഇറ്റലിയാണ് പട്ടികയില്‍ ഇന്ത്യക്ക് തൊട്ടുമുകളിലുള്ളത്. രോഗീ വര്‍ദ്ധനവില്‍ ഇപ്പോഴത്തെ ട്രെന്‍ഡ് തുടര്‍ന്നാല്‍ അതിവേഗം ഇന്ത്യ പട്ടികയില്‍ മുകളിലെത്താനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 428 പേരാണ് രാജ്യത്ത് കൊവിഡ് -19 ബാധിച്ച് മരണപ്പെട്ടത്. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 5,408 ആയി. 97,260 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 91,852 ഇതിനകം രോഗ വിമുക്തി നേടി.