LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാനത്ത് ഇന്ന് 57 പുതിയ രോഗികള്‍, 18 പേര്‍ക്ക് രോഗവിമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 27 പേര്‍ വിദേശത്തു നിന്നും 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുമാണ്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനും മറ്റൊരാള്‍ എയര്‍ ഇന്ത്യ സ്റ്റാഫുമാണ്.

ഇന്ന് ഒരാള്‍ മരണപ്പെട്ടു. കോഴിക്കോട്ട് ചികിത്സയിലിരുന്ന സുലേഖയാണ് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ്‌ -19 മൂലം മരണപ്പെട്ടവരുടെ എണ്ണം 10 ആയി. ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 1326 പേര്‍ക്കാണ്. ഇതില്‍ 708 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 

ഇപ്പോള്‍ 1246 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്, ഇവരുള്‍പ്പെടെ സംസ്ഥാനത്താകെ 1,38,397 പേര്‍ നിരീക്ഷണത്തിലുണ്ട്. പാലക്കാട്, കണ്ണൂര്‍ ജില്ലകളിലായി ഇന്ന് 5 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 121 ആയി. സംസ്ഥാനത്തിനും രാജ്യത്തിനും പുറത്ത് ഇതുവരെ മരണപ്പെട്ട മലയാളികളുടെ എണ്ണം 210 ആയി.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More