വാഷിംഗ്ടണ്‍: അമരിക്കയില്‍ കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 2,383 പേരാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,06,925 ആയി,. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ രാജ്യത്താകെ സ്ഥിരീകരിക്കപ്പെട്ട പുതിയ രോഗികളുടെ എണ്ണം 65,831ആണ്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18,59,361ആയി. ഇതില്‍ 6,15,416 പേര് സുഖം പ്രാപിച്ചു.
സംസ്ഥാനം തിരിച്ചുള്ള മരണ - രോഗീ നിരക്ക്
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 29,988 ആയി. 3,80,825 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
11,732 പേര് മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗീ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 1,62,642 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 4,287 പേര് മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 1,15,119 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 57,532 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 5,516 പേര് മരണപ്പെട്ടു. ഫ്ലോറിഡ -2,461, മസ്സാച്ചുസെറ്റ്സ് 7,035, ലൂസിയാന -2,801, ഇല്ലിനോയിസ് -5,412, ജോര്‍ജ്ജിയ -2,089 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. തലസ്ഥാനമായ വാഷിംഗ്ടണില്‍ ഇതുവരെ 1,132 പേരാണ് മരണപ്പെട്ടത്.