LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ് ബാധിച്ച് ​ഗൾഫിൽ ഇന്ന് 11 മരണം

കൊവിഡ് ബാധിച്ച് ​ഗൾഫിൽ ഇന്ന് 11 മരണം. കുവൈത്തിൽ എട്ട് പേരും യുഎഇയിൽ 3 പേരും മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1121 ആയി. സൗദി അറേബ്യ ഒഴികെയുള്ള രാജ്യങ്ങളിലെ കണക്കാണിത്. കുവൈത്തിൽ 887 പേരിൽ 221 പേരും ഇന്ത്യാക്കാരണ്. അതേസമയം രോ​ഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്.

മിക്ക രാജ്യങ്ങളും ലോക്ഡൗണിന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം മുൻകരുതൽ നടപടികൾ ശക്തമായി തുടരുമെന്ന് ഭരണാധികാരികൾ വ്യക്തമാക്കി. അൽ ഐൻ അബൂ​ദാബി എന്നിവിടങ്ങൾ കൺടെയ്ന്മെന്റ് സോണാക്കി പ്രഖ്യാപിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഒരാഴ്ചത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

Contact the author

Web Desk