കേരളത്തിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം മീനാക്ഷായമ്മാളാണ് മരിച്ചത്. 73 വയസ്സായിരുന്നു. മെയ് 25 ന് ചെന്നൈയിൽ നിന്ന് വാളയാർ അതിർത്തി കടന്നാണ് പാലക്കാട് എത്തിയത്. ശ്രീഷ്ണാപുരത്ത് സഹോദരന്റെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് 28 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാർദ്ധക്യ സഹജമായ അസഖങ്ങൾക്ക് പുറമെ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. കടുത്ത പ്രമേഹ രോഗിയായിരുന്നു. ന്യൂമോണിയ രോഗവും ഉണ്ടായിരുന്നു. മകനെ കാണുന്നതിനാണ് ചെന്നൈയിൽ പോയത്. ഇവരുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും സംസ്കാരം. ഇതോടെ കേരളത്തിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 12 ആയി. തിങ്കളാഴ്ച കൊവിഡ് ബാധിച്ച് വൈദികനായ കെജി വർഗീസ് മരണപ്പെട്ടിരുന്നു. ഇയാളുടെ സംസ്കാരം ഇന്ന് നെട്ടയത്ത് നടന്നു.