LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേന്ദ്ര പ്രതിരോധ സെക്രട്ടറിക്ക് കൊവിഡ്

കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കൊവിഡ് . കൊവിഡ് ലക്ഷണത്തെ തുടർന്ന്  നടത്തിയ പരിശോധനയിൽ അസുഖം സ്ഥിരീകരിച്ചത്.  കോവിഡ് ബാധിച്ച കേന്ദ്രസർക്കാരിലെ ആദ്യ ഉന്നത ഉദ്യോഗസ്ഥനാണ്.  ഇയാൾക്ക് അസുഖം പകർന്നതിന്റെ ഉറവിടം വ്യക്തമല്ല.  അജയ് കുമാറുമാർ മറ്റ് ഉന്നത ഉദ്യോ​ഗസ്ഥരുമായി അടുത്ത് ഇടപഴകിയോ എന്ന് അന്വേഷിക്കുന്നുണ്ട്.  പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോ​ഗസ്ഥരോട് വീടുകളിൽനിന്ന് ജോലിചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്.

ഐസിഎംആർ തലവൻ ഡോ. ബൽറാം ഭാർഗവയും, നിതി ആയോഗ് അംഗം വിനോദ് പോളും വീടുകളിൽ  നിരീക്ഷണത്തിലാണ്.  ഐസിഎംആറിലെ ശാസ്ത്രജ്ഞന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇരുവരും സ്വയം നിരീക്ഷണത്തിൽപോയത്.

Contact the author

Web Desk