LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യത്തെ പ്രതിദിന രോഗീവര്‍ദ്ധനവ്‌ പതിനായിരത്തിലേക്ക്, ഇന്ന് 9,889 പുതിയ രോഗികള്‍

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,889 പേര്‍ക്കാണ് കൊവിഡ്‌-19 സ്ഥിരീകരിച്ചത്. ഇന്നലെയിത് 9,633 ഉം ബുധനാഴ്ച 8,485 ഉം ചൊവ്വാഴ്ച  8,097 പേര്‍ക്കുമാണ് കൊവിഡ്‌-19 സ്ഥിരീകരിച്ചത്. ചൊവ്വാഴ്ചയും തൊട്ടുമുന്‍പുള്ള  നാലു ദിവസങ്ങളിലും 8000 ത്തിനു മുകളില്‍ തുടര്‍ന്നിരുന്ന പ്രതിദിന രോഗീ വര്‍ദ്ധന ഇന്നലെയും ഇന്നുമായി 10,000 തൊട്ടുതാഴെ എത്തിയിരിക്കയാണ്. ക്രമാനുഗതമായ വര്‍ദ്ധനവാണ് പുതിയ രോഗികളുടെ നിരക്കില്‍ കാണാനാവുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച്  ഇന്ത്യയിലെ രോഗികളുടെ എണ്ണം 2,26,713 ആയി.

പ്രതിദിന രോഗീ വര്‍ദ്ധനവ് കൂടുന്നതിനനുസരിച്ച് കൊവിഡ്‌ വ്യാപനം ശക്തമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുകളിലേക്ക് എത്തുകയാണ്. കൊവിഡ്‌ താണ്ഡവമാടിയ ഫ്രാന്‍സിനെയും ഇറാന്‍, തുര്‍ക്കി, പെറു എന്നീ രാജ്യങ്ങളെ പുറകിലാക്കിയാണ് ഇന്ത്യ ഇപ്പോള്‍ ഏഴാമതെത്തിയിരിക്കുന്നത്. 

യൂറോപ്പില്‍ ബ്രിട്ടന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ (2,34,013 ) ഉള്ള ഇറ്റലിയാണ് പട്ടികയില്‍ ഇന്ത്യക്ക് തൊട്ടുമുകളിലുള്ളത്. രോഗീ വര്‍ദ്ധനവില്‍  ഇറ്റലിയില്‍ പ്രതിദിനം വെറും 300 -500 നിരക്കില്‍ മാത്രമാണ് പുതിയ രോഗികള്‍  റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇപ്പോഴത്തെ ട്രെന്‍ഡ് തുടര്‍ന്നാല്‍ വെള്ളിയാഴ്ചയോടെ ഇന്ത്യ പട്ടികയില്‍ ഇറ്റലിക്ക് മുകളിലെത്താനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 275 പേരാണ് രാജ്യത്ത് കൊവിഡ്‌-19 ബാധിച്ച് മരണപ്പെട്ടത്. ഇന്നലെയിത് 259 ആയിരുന്നു. പ്രതിദിന മരണനിരക്ക് കഴിഞ്ഞ കഴിഞ്ഞ ഈ ആഴ്ചയിലാകെ ഏകദേശം ഈ നിരക്കില്‍ തുടരുകയാണ്.

ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 6,363 ആയി. 1,08,450 പേര്‍ ഇതിനകം രോഗ വിമുക്തി നേടി.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More