LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രോഗീവര്‍ദ്ധനവില്‍ ഇന്നത്തെ ട്രെന്‍ഡ് തുടര്‍ന്നാല്‍ ലോക പട്ടികയില്‍ ഇന്ത്യ നാളെ ഇറ്റലിക്ക് മുകളിലെത്തും

ഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ്‌ -19 രോഗികളുടെ സംഖ്യ അതിവേഗം ഉയരുകയാണ്. പ്രതിദിന രോഗീ വര്‍ദ്ധനവ് കൂടുന്നതിനനുസരിച്ച് കൊവിഡ്‌ വ്യാപനം ശക്തമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുകളിലേക്ക് എത്തുകയാണ്. കൊവിഡ്‌ താണ്ഡവമാടിയ ഫ്രാന്‍സിനെയും ഇറാന്‍, തുര്‍ക്കി, പെറു എന്നീ രാജ്യങ്ങളെ പുറകിലാക്കിയാണ് ഇന്ത്യ ഇപ്പോള്‍ ഏഴാമതെത്തിയിരിക്കുന്നത്. എന്നാല്‍ പട്ടികയില്‍ ഇന്ത്യക്ക് മുകളിലുള്ള രാജ്യങ്ങളില്‍ പുതിയ രോഗികള്‍ വളരെ കുറഞ്ഞ നിരക്കില്‍ മാത്രമാണ് വര്‍ദ്ധിക്കുന്നത്. ഒന്നും രണ്ടും സ്ഥാനത്തു നില്‍ക്കുന്ന അമേരിക്കയും ബ്രസീലും മാത്രമാണ് അപവാദം.

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ രോഗികളുടെ എണ്ണം 2,26,713 ആണ്. പട്ടികയില്‍ ഇന്ത്യക്ക് തൊട്ടുമുകളിലുള്ള ഇറ്റലിയിലാകട്ടെ രോഗീ സംഖ്യ 2,34,013 ആണ്. അതായത് വെറും 7,300 ന്‍റെ വ്യത്യാസം മാത്രം. രോഗീ വര്‍ദ്ധനവില്‍  ഇറ്റലിയില്‍ പ്രതിദിനം വെറും 300 -500 നിരക്കില്‍ മാത്രമാണ് പുതിയ രോഗികള്‍  റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ ഇന്ത്യയിലാകട്ടെ  പ്രതിദിന രോഗീ വര്‍ദ്ധന ഇന്നലെയും ഇന്നുമായി 10,000 തൊട്ടുതാഴെ എത്തിയിരിക്കയാണ്. ഇപ്പോഴത്തെ ട്രെന്‍ഡ് തുടര്‍ന്നാല്‍ ശനിയാഴ്ചയോടെ (നാളെ) ഇന്ത്യ പട്ടികയില്‍ ഇറ്റലിക്ക് മുകളില്‍ ആറാം സ്ഥാനത്ത് എത്തും.  വീണ്ടും ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ അടുത്ത അഞ്ച് ദിവസത്തിനകം സ്പെയിനിനെയടക്കം പിന്തള്ളി ഇന്ത്യ നാലാം സ്ഥാനത്ത് എത്താനാണ് സാദ്ധ്യത. അതുകൊണ്ടുതന്നെ ഈ ഭീഷണി മുന്നില്‍ക്കണ്ട് ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള നിര്‍ദ്ദേശമാണ് ഐസിഎംആര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 275 പേരാണ് രാജ്യത്ത് കൊവിഡ്‌ -19 ബാധിച്ച് മരണപ്പെട്ടത്. ഇന്നലെയിത് 259 ആയിരുന്നു. പ്രതിദിന മരണനിരക്ക് കഴിഞ്ഞ കഴിഞ്ഞ ഈ ആഴ്ചയിലാകെ ഏകദേശം ഈ നിരക്കില്‍ തുടരുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 6,363 ആയി. 1,08,450 പേര്‍ ഇതിനകം രോഗ വിമുക്തി നേടി.

Contact the author

Web Desk