കൊവിഡ്-19 മൂലം ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനകം 5,229 പേരാണ് ലോകത്താകെ മരണപ്പെട്ടത്. ഇന്നലെയിത് 5,196 ഉം ബുധനാഴ്ച 5,202 പേരുമാണ് ലോകത്താകെ മരണപ്പെട്ടത്. ഇതോടെ ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 3,93,142 ആയി. 55,460 പേരാണ് നിലവില്‍ കൊവിഡ്-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 32,44,574 പേര് ഇതിനകം രോഗവിമുക്തരായി. 30,60,654 പേര് നിലവില്‍ ചികിത്സയിലാണ്.
രോഗികള്‍ 66.98 ലക്ഷം കവിഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,30,952 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരുലക്ഷത്തിനു തൊട്ടുമുകളിലും താഴെയുമായി ദിനംപ്രതി പുതിയ രോഗികളുണ്ടാകുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ക്രമാനുഗത വര്‍ദ്ധനവാണ് ദൈനംദിന രോഗീ വര്ദ്ധനാ നിരക്കില്‍ കാണിക്കുന്നത്. ഈ രോഗീവര്‍ദ്ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് താഴുന്നുവെന്നത് ലോകമാകെ കൊവിഡ് -19 നെതിരെ നടത്തുന്ന ശക്തവും നിരന്തരവുമായ പ്രവര്‍ത്തങ്ങളുടെ വിജയമായി കാണാന്‍ കഴിയും. ഏറ്റവും പുതിയ കണക്കനുസരിച്ച് 66,98,370 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.