ഇടതുപക്ഷ മുന്നണിക്കനകൂലമായ മാറ്റം കേരള രാഷ്ട്രീയത്തിലുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇത്തരം മാറ്റം ജനങ്ങൾക്ക് ഇടയിൽ സംഭവിച്ചു കഴിഞ്ഞു. അവരുടെ നിലപാടുകളിൽ ഇത് പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരള കോൺഗ്രസിലെ പ്രശ്ന്ം ശൈശവ ദശയിൽ മാത്രമാണ്. ഇത് സംബന്ധിച്ച് ഇടതുമുന്നണി ഇതുവരെ ചർച്ച നടത്തിയിട്ടില്ല. കേരള കോൺഗ്രസിലെ ഒരു വിഭാഗവും ഇതുവരെ തങ്ങളെ സമീപിച്ചിട്ടില്ല. യുഡിഎഫ് തന്നെ ഒരു തർക്കമുന്നണിയാണ്. എങ്ങിനെ പ്രവർത്തിച്ചാലും ഈ തർക്കങ്ങൾ മൂർച്ഛിക്കും. ഇത് ഒരു ഘട്ടത്തിലേക്ക് എത്തുമ്പോൾ പൊട്ടിത്തെറിയിലേക്ക് എത്തും. ഏച്ച് കൂട്ടി വെച്ചിരിക്കുന്ന സംവിധാനമാണ് കേരള കോൺഗ്രസിലെ യോജിപ്പ്. അവർ യോജിച്ച സാഹചര്യം അല്ല ഇപ്പോൾ നിലവിലുള്ളത്. രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചാൽ മാത്രമെ രാഷ്ട്രീയമായ കാര്യങ്ങൾ തീരുമാനിക്കാനാവൂ. അങ്ങനെ ഒരു നില ഇരു വിഭാഗവും സ്വീകരിച്ചിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു
ഇടതുപക്ഷത്തിനനുകൂലമായ മാറ്റമുണ്ടാകുമെന്ന് കോടിയേരി