LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്: ഡല്‍ഹി സർവകലാശാല രണ്ടും മൂന്നും സെമസ്റ്റർ പരീക്ഷകൾ ഒഴിവാക്കി

ബിരുദ കോഴ്‌സുകളിലേക്കുള്ള രണ്ട്, നാല് സെമസ്റ്റർ പരീക്ഷകള്‍ നടത്തില്ലെന്ന് ദില്ലി യൂണിവേഴ്‌സിറ്റി. റെഗുലര്‍ കോളേജുകൾ, സ്കൂൾ ഓഫ് ഓപ്പൺ ലേണിംഗ്, നോൺ-കൊളേജിയറ്റ് വിമൻസ് എഡ്യൂക്കേഷൻ ബോർഡ് (എൻ‌സി‌ഡബ്ല്യുഇബി) വിദ്യാർത്ഥികൾക്കാണ് പരീക്ഷ ഒഴിവാക്കുന്നത്. വിദ്യാർത്ഥികളുടെ സുരക്ഷയും ആരോഗ്യവും മുന്‍നിര്‍ത്തിയുള്ള നിലവിലുള്ള സർക്കാർ മാനദണ്ഡങ്ങൾ കണക്കിലെടുത്ത് പരമ്പരാഗത രീതിയിൽ പരീക്ഷകൾ നടത്തുന്നത് പ്രായോഗികമല്ലെന്ന് യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

കോളേജോ, ഡിപ്പാര്‍ട്ട്മെന്‍റോ വിദ്യാർത്ഥികള്‍ക്ക് നല്‍കുന്ന 50 ശതമാനം ഇന്‍റേണല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാണ് അവരെ ഈ സെമസ്റ്ററുകളില്‍ വിലയിരുത്തുക. ബാക്കി 50 ശതമാനം മാർക്ക് മുൻ സെമസ്റ്ററിലെ മാര്‍ക്കിനെ അടിസ്ഥാനമാക്കിയും നല്‍കും. മുമ്പത്തെ സെമസ്റ്ററില്‍ മാര്‍ക്ക് ഇല്ലാത്തവരെ  ഇന്‍റേണല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാകും വിലയിരുത്തുക. അതേസമയം, സ്കൂൾ ഓഫ് ഓപ്പൺ ലേണിംഗ്, എൻ‌സി‌ഡബ്ല്യുഇബി വിഭാഗത്തില്‍ പെടുന്ന ഈ സെമസ്റ്ററുകള്‍ എഴുതേണ്ട മുൻ വർഷങ്ങളിലെ വിദ്യാർത്ഥികൾ പരീക്ഷ എഴുതണം. 

Contact the author

Edu Desk

Recent Posts

National Desk 4 years ago
Education

ജെഎന്‍യുവിലെ ആദ്യ വനിതാ വിസിയായി നിയമിക്കപ്പെട്ടത് ഗോഡ്‌സെ ആരാധിക

More
More
Web Desk 4 years ago
Education

മുഗൾ രാജാക്കന്മാരുടെ ചരിത്രം ഒഴിവാക്കണമെന്ന കേന്ദ്രനിർദേശം കേരളം തള്ളും

More
More
Web Desk 4 years ago
Education

ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

More
More
Web Desk 4 years ago
Education

പ്ലസ്‌ വണ്‍ പ്രവേശന നടപടികള്‍ ഓഗസ്റ്റ്‌ 17-ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

More
More
Web Desk 4 years ago
Education

ഹയര്‍സെക്കന്‍ഡറി സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി

More
More
Web Desk 4 years ago
Education

സി.ബി.എസ്.ഇ പ്ലസ്‌ ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം

More
More