LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജയരാജിന്റെ 'ഹാസ്യം' ഷാങ്ഹായ് ചലച്ചിത്ര മേളയിലേക്ക്

സംവിധായകൻ ജയരാജിൻ്റെ ‘ഹാസ്യം’ ഷാങ്‌ഹായ് ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പനോരമ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. ജയരാജിന്റെ നവരസ പരമ്പരയിലെ എട്ടാമത്തെ സിനിമയാണ് ഹാസ്യം. ജയരാജ് തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന 'ജപ്പാന്‍' എന്നയാളുടെ ജീവിതത്തെ ആധാരമാക്കിയാണ് ചിത്രം കഥ പറയുന്നത്. ഡാർക്ക് കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ജപ്പാനെ ഹരിശ്രീ അശോകൻ ആണ് അവതരിപ്പിക്കുന്നത്. മെഡിക്കൽ വിദ്യാർത്ഥികൾക്ക് ശവശരീരം എത്തിക്കുന്ന ജോലിയാണ് ജപ്പാൻ ചെയ്യുന്നത്. 

ഷാങ്‌ഹായ് ചലച്ചിത്രോത്സവത്തിൻ്റെ 23ആമത് പതിപ്പ് ജൂലൈ 18 മുതൽ 27 വരെയാണ് നടക്കുക. കൊവിഡ് പശ്ചാത്തലത്തിൽ കനത്ത നിയന്ത്രണങ്ങളോടെയാവും ചലച്ചിത്രോത്സവം. ശാന്തം എന്ന സിനിമയിലൂടെ 2000-ലാണ് ജയരാജ് നവരസ പരമ്പരക്ക് തുടക്കമിടുന്നത്. തുടർന്ന് കരുണം (2000), ഭീബത്സ (2002), അത്ഭുതം (2006), വീരം (2016), ഭയാനകം (2017), രൗദ്രം (2019) എന്നിങ്ങനെയാണ് പരമ്പരയിലെ മറ്റു സിനിമകൾ. 

Contact the author

Film Desk

Recent Posts

Web Desk 2 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 2 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More