LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മരിച്ച വൈദികന്‍റെ കൊവിഡ് പരിശോധന വൈകിയാതായി പരാതി

തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികൻ കെ ജി ബനഡിക്റ്റിന്റെ കൊവിഡ് പരിശോധന വൈകിയാതായി പരാതി. ഈ മാസം 2 നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിരിക്കെ വൈദികൻ മരിച്ചത്.   ബൈക്ക് അപകടത്തെ തുടർന്ന് ഏപ്രിൽ 20 ന് വൈദികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് മെയ് 20 പേരൂർക്കട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് ശേഷമാണ് മെഡിക്കൽ 23 മെഡിക്കൽ കോളിതിൽ എത്തിയത്. അന്ന് വൈകീട്ട് തന്നെ വൈദീകനെ പേരൂർക്കട ആശുപത്രിയിൽ തിരികെ എത്തിച്ചു. കടുത്ത പനിയും ന്യൂമോണിയയും ഉണ്ടായിട്ടും മെഡിക്കൽ കോളേജിൽ കൊവിഡ് ടെസ്റ്റിന് വിധേയനാക്കിയില്ല. പനി കലശലായതിനെ തുടർന്ന ഇയാളെ വീണ്ടും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ജൂൺ 1 ന് ഇയാളുടെ ശ്രവം പരിശോധനക്ക് എടുത്തു. തൊട്ടടുത്ത ദിവസമായിരുന്നു ഇയാളുടെ മരണം. മരണ ശേഷമാണ്  കൊവിഡ് പൊസിറ്റീവാണെന്ന ഫലം പുറത്തു വന്നത്. ഇതിനെ തുടർന്ന് മെഡിക്കൽ കോളേജിലെയും പേരൂർക്കട ആശുപത്രിയിലെയും  ആരോ​ഗ്യ പ്രവർത്തകർ നിരീക്ഷണത്തിലായിരുന്നു.  ഇയാളുടെ രോ​ഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം ഇയാളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണ കൂടം ഇന്ന് പുറത്തിറക്കിയിട്ടുണ്ട്.

Contact the author

Web Desk