LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡ്‌ രോഗീ വര്‍ദ്ധന

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,682  പേര്‍ക്കാണ് കൊവിഡ്‌-19 സ്ഥിരീകരിച്ചത്.  ഇന്നലെയിത് 9,889 ഉം വ്യാഴാഴ്ച 9,633 ഉം ബുധനാഴ്ച 8,485 ഉം ചൊവ്വാഴ്ച  8,097 പേര്‍ക്കുമാണ് കൊവിഡ്‌-19 സ്ഥിരീകരിച്ചത്. ചൊവ്വാഴ്ചയും തൊട്ടുമുന്‍പുള്ള  നാലു ദിവസങ്ങളിലും 8000 ത്തിനു മുകളില്‍ തുടര്‍ന്നിരുന്ന പ്രതിദിന രോഗീ വര്‍ദ്ധന വ്യാഴം, വെള്ളി ദിവസങ്ങളിലായി10,000 തൊട്ടുതാഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത് 10,682 ആയി കുത്തനെ വര്‍ദ്ധിച്ചു. ഇത് പ്രതിദിന നിരക്കില്‍ റെക്കോര്‍ഡ്‌ വര്‍ദ്ധനവാണ്.  

 ക്രമാനുഗതമായ വര്‍ദ്ധനവാണ് പുതിയ രോഗികളുടെ നിരക്കില്‍ കാണാനാവുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച്  ഇന്ത്യയിലെ രോഗികളുടെ എണ്ണം 2,37,395 ആയി. കൊവിഡ്‌ -19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇറ്റലിയെ പിന്തള്ളി ആറാമതെത്തി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 287 പേരാണ് രാജ്യത്ത് കൊവിഡ്‌-19 ബാധിച്ച് മരണപ്പെട്ടത്. ഇന്നലെയിത് 275 ഉം വ്യാഴാഴ്ച  259 ആയിരുന്നു. പ്രതിദിന മരണനിരക്ക് ഈ ആഴ്ചയിലാകെ ഏകദേശം ഈ നിരക്കില്‍ തുടരുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 6,650 ആയി. 1,14,073 പേര്‍ ഇതിനകം രോഗ വിമുക്തി നേടി.

Contact the author

Web Desk