കൊവിഡ്-19 മൂലം ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനകം 5,444 പേരാണ് ലോകത്താകെ മരണപ്പെട്ടത്. ഇന്നലെയിത് 5,229 ഉം വ്യാഴാഴ്ച 5,196 ഉം ബുധനാഴ്ച 5,202 പേരുമാണ് ലോകത്താകെ മരണപ്പെട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി 5000 ത്തിനും 5500 നും ഇടയിലാണ് ലോകത്താകെയുള്ള കൊവിഡ് പ്രതിദിന മരണ നിരക്ക്.
ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 3,98,586 ആയി. 53,631 പേരാണ് നിലവില്‍ കൊവിഡ്-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 33,63,039 പേര് ഇതിനകം രോഗവിമുക്തരായി. 31,05,972 പേര് നിലവില്‍ ചികിത്സയിലാണ്.
രോഗികള്‍ 68.67 ലക്ഷം കവിഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,69,227 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ 1,30,952 പേരിലാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഒരുലക്ഷത്തിനു തൊട്ടുമുകളിലും താഴെയുമായി ദിനംപ്രതി പുതിയ രോഗികളുണ്ടാകുന്നു എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വിലയിരുത്തല്‍. എന്നാല്‍ ഇന്നലെയും ഇന്നുമായി പുതിയ രോഗികളുടെ പ്രതിദിന നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
അതേസമയം ഈ രോഗീവര്‍ദ്ധനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് താഴുന്നുവെന്നത് ലോകമാകെ കൊവിഡ് -19 നെതിരെ നടത്തുന്ന ശക്തവും നിരന്തരവുമായ പ്രവര്‍ത്തങ്ങളുടെ വിജയമായി കാണാന്‍ കഴിയും. ഏറ്റവും പുതിയ കണക്കനുസരിച്ച് 68,67,597 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.