വാഷിംഗ്ടണ്‍: അമരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,215 പേരാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്. ഇന്നലെ 1,037 ഉം വ്യാഴാഴ്ച 1083 ഉം ബുധനാഴ്ച 1,134 പേരുമാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,11,394 ആയി, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിക്കപ്പെട്ട പുതിയ രോഗികളുടെ എണ്ണം 41,723 ആണ്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം19,65,912 ആയി. ഇതില്‍ 7,39,729 പേര് സുഖം പ്രാപിച്ചു.
സംസ്ഥാനം തിരിച്ചുള്ള മരണ - രോഗീ നിരക്ക്
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 30,372 ആയി. 3,96,699 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 12,082 പേര് മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗീ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 1,65,162 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 4,558 പേര് മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 1,26,408 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 63,539 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 5,855 പേര് മരണപ്പെട്ടു. ഫ്ലോറിഡ -2,660, മസ്സാച്ചുസെറ്റ്സ് 7,235, ലൂസിയാന -2,918, ഇല്ലിനോയിസ് -5,795, ജോര്‍ജ്ജിയ -2,174 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. തലസ്ഥാനമായ വാഷിംഗ്ടണില്‍ ഇതുവരെ 1,160 പേരാണ് മരണപ്പെട്ടത്.