ബ്രസിലിയ: ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1008 പേരാണ് മരണപ്പെട്ടത്. ഇന്നലെയിത് 1471 ഉം വ്യാഴാഴ്ച 1259 ഉം ബുധനാഴ്ച 1,263 പേരുമാണ് മരണപ്പെട്ടത്. തൊട്ടു മുന്‍പുള്ള രണ്ടു ദിവസങ്ങളെക്കാള്‍ പ്രതിദിന മരണനിരക്ക് കൂടിയിരിക്കുകയാണ്. പോയ വാരത്തില്‍ പ്രതിദിനം ആയിരത്തിന് തൊട്ടുമുകളിലായിരുന്നു മരണനിരക്ക്. ആ നിരക്കിനു മുകളിലേക്കാണ് ഇപ്പോള്‍ മരണ നിരക്ക് ഉയര്‍ന്നിരിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ രാജ്യത്ത് കൊവിഡ്-19 മൂലം മരണപ്പെട്ടവരുടെ എണ്ണം 35,047 ആയി.
അമേരിക്ക കഴിഞ്ഞാല്‍ കൊവിഡ് -19 മൂലം ലോകത്തുതന്നെ ഏറ്റവും ദുരിതം അനുഭവിക്കുന്ന രാജ്യമാണ് ബ്രസീല്‍. ബ്രസീലില്‍ ഇതുവരെ 3,02,084 പേര് രോഗ വിമുക്തി നേടി. ഇപ്പോള്‍ 3,08,875 പേര് ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 30,136 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം6,46,006 ആയി.
അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍. അതേസമയം ദൈനദിന രോഗീ വര്‍ദ്ധനവില്‍ അമേരിക്കയെ മറികടന്നിരിക്കയാണ്. ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീലില്‍ കാര്യങ്ങള്‍ നിയന്താതീതമായി തുടരുകയാണ്. കൊവിഡ് -19 ബാധിച്ച് രാജ്യത്ത് 8,318 പേര് ഗുരിതരാവസ്ഥയില്‍ കഴിയുകയാണ്.